2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

Drawing 4 : Curiosity & Cognitive ecstasy

Curiosity & cognitive ecstasy

"To entertain such ontologies is to re-contextualize one's self as a marvelous conduit in a timeless whole, through which molecules and meaning flow, from nebulae to neurons and back again." - Tim Doody



പണ്ട് ശാസ്ത്രമേളക്ക് പോയപ്പോഴാന്‍ ആദ്യമായി ടെലിസ്കോപ്പിലൂടെ കണ്ണോടിക്കുന്നത്.. രാത്രി അങ്ങകലെ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും ആകാശഗംഗയും കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ വീണ്ടും വീണ്ടും ഊഴം കാത്തു നിന്നതും.. നക്ഷത്രങ്ങളെകുറിച്ചാലോചിച്ചു ഉറക്കമൊളിച്ചതും ഇന്നും ഓര്‍മയിലുണ്ട്!!

പിന്നീട് ബയോളജി ലാബില്‍ വച്ച് സെല്ലുകളെ കാണിച്ചു തന്ന പത്താംക്ലാസുകാരന്‍ ചേട്ടന്‍ കൊളുത്തിവിട്ടത് വേറെയൊരു ചിന്തയാണ്.. ഇതിനും ചെറുതായി എന്താനുണ്ടാവുക??എങ്ങനെയാണ് അവയെ കാണാനാവുക?? അറിയാനുള്ള ഈ ആഗ്രഹം പിന്നീട് സയന്‍സിനോടുള്ള കമ്പം കൂട്ടി!! പുതിയത് അറിയാനുള്ള ആ ആഗ്രഹം വായനയായും സംശയങ്ങളുമായി പുറത്തു വന്നു.. ബാലരമ ഡൈജസ്റ്റ് വഴി കിട്ടിയ പുതിയ അറിവുകള്‍ ക്ലാസ്സില്‍ കൂട്ടുകാരുമായി പങ്കുവെക്കുന്നതും അക്കാലത്തെ കുറിച്ചുള്ള ഓര്‍മയില്‍ പ്രധാനമാണ്.


വര്‍ഷങ്ങള്‍ക്കിപ്പുറം ജേസണ്‍ സില്‍വയുടെ ഷോട്സ് ഓഫ് എവ് (Shots of awe) സിരീസിലെ ദ എക്സ്റ്റ്സി ഓഫ് ക്യുരിയോസിറ്റി (the ecstasy of curiosity?) എന്ന ചെറിയ വീഡിയോ കണ്ടപ്പോഴാണ് ഞാൻ എൻ്റെ ചോദ്യങ്ങളടങ്ങാത്ത ചെറുപ്പക്കാലത്തെ കുറിച്ചും.. പതിയെ പതിയെ ചോദ്യങ്ങൾ  വറ്റിയ എന്നെ കുറിച്ചും ചിന്തിച്ചത്..

ഏട്ടൻ്റെ മോള് അവളുടെ തീരാത്ത സംശയങ്ങളുമായി വരുംമ്പോൾ  "അതൊക്കെ അങ്ങനെയാ നീ പഠിക്കാനുള്ളത് പഠിക്ക് " ന്ന് പറഞ്ഞതിനെ കുറിച്ചോർത്ത് കുറ്റബോധം തോന്നിപ്പോയി.
ആ കുട്ടിയുടെ ചോദ്യങ്ങളുടെ മുനയൊടിക്കുമ്പോൾ ഞാൻ ഇല്ലാതാക്കുന്നത് അവളുടെ അറിയാനുള്ള ആഗ്രഹത്തെയാണ്.
കുട്ടിയായിരുന്നപ്പോൾ ഞാൻ   എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയല്ലേ അവളും ഇന്ന് ചോദ്യങ്ങളുമായി വന്ന് എന്നെ ബുദ്ധിമുട്ടിക്കുന്നത്? എനിക്കുള്ള ഉത്തരങ്ങൾ ഞാൻ കണ്ടെത്തിരുന്നത് പോലെ അവൾക്കും അവളുടെ  ഉത്തരങ്ങൾ കണ്ടെത്താനാകുമോ? 
ഒരു നിമിഷം കൊണ്ട് ഒരായിരം ചോദ്യ ചിഹ്നങ്ങൾ മനസ്സിൽ  ഉടലെടുത്തു.. നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതിയ എന്നിലെ ജിജ്ഞാസയെ വീണ്ടും ഞാൻ കണ്ടുമുട്ടി. 

"ഒന്നും നമുക്ക് നഷ്ടമാകുന്നില്ല.. പുതിയവ വരുംമ്പോൾ പഴയതിൻ്റെ മൂർച്ച കുറഞ്ഞു വരും" എന്ന എൻ്റെ തന്നെ സിദ്ധാന്തത്തിൽ നിന്ന്  ഞാൻ വെട്ടി കളഞ്ഞ   ചില കാര്യങ്ങളിലൊന്നാണ് ജിജ്ഞാസ.. അതില്ലാതെ എങ്ങനെയാണ് ഒരു മനുഷ്യൻ ജീവിക്കുക? അറിയാനുള്ള ആഗ്രഹമാണ്  ജീവിതം ആസ്വാദകരമാക്കുന്നത്. അതിനെ ഇല്ലാതാക്കാൻ കഴിയില്ല! 
അതിനെ മണ്ണിട്ട് മൂടരുത് എന്ന്‍ പറയുന്നില്ല എന്നാല്‍,,

"മണ്ണിട്ട് മൂടിക്കോളൂ, എന്നിട്ട് അല്പം വെള്ളമൊഴിച്ച് കൊടുക്കൂ.. വളരട്ടെ!" :)


പെട്ടന്നുണ്ടായ ഈ തോന്നലുകളിൽ നിന്നാണ് ഈ ചിത്രം കോറിയിട്ടത്.. 
ഇത് ചോദ്യങ്ങൾ ചോദിച്ച് വളരുന്ന എല്ലാ കുട്ടികൾക്കും..  ചോദ്യങ്ങളുടെ വറ്റാത്ത സാഗരമായ പ്രിയ ചങ്ങാതി സാലിഹിനും സമർപ്പിക്കുന്നു. :)


The transcript of the video: The ecstasy of curiosity by Jason Silva



So I came across this idea the other day, I think it was Aristotle who put it out there, but it was this notion that human beings don't care about spectacle.

What they care about is ecstatic understanding. Understanding, comprehension.

In other words, cognitive ecstasy defined as an exhilarating neuro storm of intense intellectual pleasure.

The book "The Ravenous Brain" talks about this idea, that consciousness is obsessed with pattern. Pattern is structure, structure amidst the chaos, a signal in the noise. And when we find patterns, when we connect the dots, we experience this cognitive ecstasy, this exhilarating neuro storm.

And we get children, they're young, they're learning all the time, they're creating new synaptic connections. They experience this cognitive ecstasy, this curiosity. This insatiable drive to understand is on fire, is fervor, is [? feral ?] in little kids.

Imagine the first time you look at a microscope. You see that cosmos-- revealed for the first time--of the microscopic.
When you look through a telescope, and you all of a sudden see the cosmos of the macroscopic. Perhaps the best line was Ross Anderson's description of the ontological awakening provided by the Hubble Space telescope's images of the deep field.

He said, "Through the sheer aesthetic force of its discoveries, the Hubble distilled the complex abstractions of astrophysics into singular expressions of color and light," vindicating Keats' famous couplet,  
                "Beauty is truth, truth beauty."

The sad part, as Sir Kenneth Robinson says, is that we lose this as we grow up. Our educational institutions are failing us, they're not providing the context for this curiosity to explode, to continue to emerge indefinitely. Instead we slowly die.

And I think our goal is to create media, to create content, to create spaces that allow us to stay curious, to stay alive, to awaken the wonder junkie in all of us, to unleash the brave, reckless gods within us all. That is my goal. That is why we make [? Shots of All ?], that is why I love the TED conference, that is why we're here, that is what we live for.
Ahhhhh!!!.
Moves me every day.


(About the drawing :
 Drawn on paper with pen
Colors and textures : Photoshop and illustrator)

2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

നിറം ചാലിക്കുന്നവര്‍

                                  പണിയൊന്നുല്ലാത്ത ദിവസങ്ങളില് ...ന്റെ  സമയത്തിന്റെ ഭൂരിഭാഗവും ഞാന്‍ ചിലവിടുന്നത്‌ ഇമ്മടെ അമ്പലത്തിന്റെ അടുത്തുള്ള പടുകൂറ്റന്‍ ആല്‍മരത്തിന്റെ ചോട്ടിലാ.... അയിന്റെ അടീല്‍ കെടന്നു കിനാവ് കാണുന്നയിന്റെ സുഖം വേറെ എവടേം കിട്ടൂല.പണില്ലാത്തപ്പോ ന്റെ പ്രായത്തിലുള്ള ചെക്കന്മാര്ടെ ഇപ്പളത്തെ ട്രെന്‍ഡ്  ഇന്‍റര്‍നെറ്റില്‍ സൊള്ളികൊണ്ടിരികാത്രെ..  ഒപ്പം നടക്കുന്നോരോക്കെ ഇന്നോട് ഫേസ്ബുക്കില്‍ അക്കൗണ്ട്‌ ഉണ്ടാക്കാന്‍ എന്നും പറയും .. ഇമ്മകൊക്കെ എന്ത് ഫേസ്ബുക്ക്‌!!! .. ഇന്റെ കൂട്ടത്തിലെ "ഫ്രീക്ക്" ഇമ്മടെ ഖാദര്‍ക്കാന്റെ മോന്‍ ഫൈസല് ഉള്ള സമയം മൊത്തം അതില് ആണത്രേ... നാട്ടുകാര് ഓനെ നെറ്റാശാന്‍ന്നാണ് വിളിക്കണത്....  ന്തോക്കെ പറഞ്ഞാലും ഓന്‍ ഒരു സംഭവാണ്‌ ഇങ്ങക്ക് എന്ത് സംശയണ്ടായാലും ഇങ്ങള് ഓനോട്‌ ചോയ്ച്ചാമതി അപ്പൊ തന്നെ ഒനാസംശയം നെറ്റില് നോക്കി തീര്‍ത്തു തരും. എങ്ങനേലും ഒരു വിസ കിട്ടീട്ട് ദുബായില് ഒക്കെ പോകുമ്പോ ഞാനും ഉണ്ടാക്കും ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌.. ഇന്ന് രാവിലെ കാര്യയിട്ട് പണിയൊന്നും ഉണ്ടായിലാ വൈകീട്ട് കരിപ്പൂര്‍ക്ക് ഒരു ഓട്ടം ണ്ട്.!!!.. മനക്കില് ചെന്നപ്പോ വണ്ടി ഒന്ന് കഴുകി. അയിന്റെ എഞ്ചിന്‍ പണി ചെയ്യാനായിരിക്കണ് ഞാന്‍ കൊറേ ദിവസായി ഓരോട് അത് വാര്ശോപ്പില്‍ കേറ്റാറായിന്നു പറയണ് ... ഓര്ക്കു ഒരു വെലേംല്ല ... ആ വണ്ടിന്റെ മൊയലാളി ഞാന്‍ വല്ലോം ആയിരുന്നേ അയിനെ ഇങ്ങനെ ഇട്വോ!! ന്തൊകെ ആയാലും ഇന്ന് ആറുമണിക്കാണ് ഓട്ടം ഇപ്പോ സമയം പയിനൊന്നര കൊറചേരം ആലിന്റെ ചോട്ടില്‍ കിനാവും കണ്ടു കെടക്കട്ടെ!!!!
                                                "ന്റെപോലത്തെ ആള്‍ക്കാര്‍ടെ കിനവോള് മൊത്തം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആണ് കളര്‍ഫുള്‍ കിനാവുകാണാനുള്ളതൊന്നും ഇമ്മടെ കയ്യില്‍ ഇല്ലാലോ... പക്ഷേ എന്നെങ്കിലും ന്റെ പോലത്തെ ആള്‍ക്കാര്‍ക്കും ഉണ്ടാകും നിറമുള്ള കിനാക്കള്‍...ആരെങ്കിലും വരും ഇമ്മടെ കിനാക്കൾക്ക് നിറം കൊടുക്കാൻ ."
                                                     ന്റെ കിനാക്കൾ മൊത്തം ഇന്റെ അനിയത്തിനേം  അമ്മേനേം കുറിച്ചുള്ളതാ  ഇന്ക്ക് ഈ ഭൂമില് ആകെ ഉള്ള രണ്ട് പേര്...ഓര് സന്തോഷിക്കണേൽ  ഞാൻ ഒന്ന് പച്ചപിടിക്കണം.പച്ചപിടിക്കാൻ  പത്താം ക്ലാസ്സ് പാസായോര്ക്ക് കിട്ടുന്ന ജോലിക്കൊക്കെ ഞാൻ ശ്രമിചോക്കി പക്ഷേങ്കി എനിക്കൊന്നും ശരിയായില്ല ... അച്ഛൻ മരിക്കണ വരെ ഞങ്ങക്ക് കാര്യായ മുട്ടൊന്നും ഉണ്ടാര്ന്നില്ല . ന്നാ അങ്ങേരു പോയപ്പോ എല്ലാം അവതാളത്തിലായി ഇന്റെ പഠിപ്പ് മുടങ്ങി!!! നാലുനേരം ചോറ്  തിന്നിരുന്നത് രണ്ടു നേരായി കുറഞ്ഞു .. അച്ഛൻ പട്ടാളത്തിന്നു റിട്ടയർ ആയി വന്നപ്പോഴും ഞങ്ങൾ നല്ലംപോലെ ജീവിച്ചിരുന്നു .അച്ഛൻ പാവം ആയിരുന്നു ഞങ്ങളെ ജീവനായിരുന്നു.വീട്ടിൽ പട്ടാളത്തെ കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കിലെങ്കിലും ഹൈദ്രോസിക്കാന്റെ ചായക്കടയിൽ അങ്ങേരടെ ഗീർവാണം  നല്ലോം ചെലവായിരുന്നു.. നാട്ടിലെ ചെക്കന്മാര്ക്ക് ബുദ്ധി വന്നപ്പോ  ഓര്  അച്ഛനെ ചോദ്യം ചെയ്യാൻ തൊടങ്ങി അങ്ങനെ അച്ഛൻ ചായകടയിൽ പൂവാണ്ടായി  ... ഒരിസം അങ്ങേരു ഞങ്ങളെ ഒറ്റക്കാക്കീട്ടു ദൈവത്തിന്റെ ചായകട തേടി പോയി....അച്ഛൻ പോയശേഷം  ഒരിക്കൽ അച്ഛന്റെ പട്ടാളത്തിലെ ഉറ്റ ചെങ്ങായി ദിവാകരേട്ടന്റെ വീട്ടിക്ക്  ഞാൻ ഒന്ന് പോയി ആരടെങ്കിലും കെയറോഫിൽ ഒരു ജോലി കിട്ടുവോ എന്നറിയാൻ..അവടെതിയപ്പോ ആണ് അച്ഛൻ ചായക്കടയിൽ അടിച്ചിരുന്നത് മൊത്തം ഗീർവാണങ്ങൾ  ആണെന്നു ഞാൻ മനസിലാക്കിയെ !!!!അച്ഛൻ പട്ടാളത്തിലെ ചോറ് വെപ്പുകാരാൻ ആയിരുന്നത്രെ ..അങ്ങേരു ഇങ്ങനെ സ്കീമാക്കുന്നു ഞാൻ വിചാരിച്ചില്ല  ദിവാകരേട്ടൻ ഉചക്കൽതെ  ചോറും വണ്ടികൂലിക്കുള്ള  പൈസയും തന്നു തിരിച്ചയച്ചു... വീട്ടില് വന്നു കേറിയപ്പോ അമ്മ ചോയ്ച്ചു എന്തായിന്നു. അമ്മടെ  മോത്ത്‌  നോക്കി അച്ഛനെ കുറ്റം പറയാൻ തോന്നീല.

     "പത്താം ക്ലാസ്സ്‌ മാത്രം പടിപ്പുളോർക്ക്  പട്ടാളത്തിൽ ഇപ്പൊ ജോലി കൊടുക്കാറില്ലാന്നു  നൊണ പറഞ്ഞു. "

                                          അതിലും രക്ഷല്ലാന്നു കണ്ടപ്പോ  ഇന്റെ ചെങ്ങായി നജീബും ഞാനും കൂടി മലപ്പുറത്തെ എല്ലാ ആണ്‍കുട്ട്യോളും ചെയ്യണ പോലെ ഇമ്മടെ സന്തോഷ്‌ ട്രോഫി ടീമില് കേറാൻ ക്യാമ്പിനുപോയി നജീബ് ഞാനും ഇല്ലാത്ത ഊര്ജണ്ടാക്കി കളിച്ചു.ആകെ കിട്ടിയ അഞ്ചു കളിന്നു  ഞാനും ഓനും  കൂടി പന്ത്രണ്ടു ഗോളടിച്ചു ഓൻ  അഞ്ചും ഞാൻ ഏഴും. ക്യാമ്പില്  എല്ലാരും ഞങ്ങളിൽ ആരേലും സന്തോഷ്‌ ട്രോഫി കളിക്കും എന്ന് ഉറപ്പിച്ചു പറയാൻ തൊടങ്ങി പിറ്റത്തെ ദിവസം ടീമിട്ടു,ക്യാമ്പിൽ ഉണ്ടായിരുന്ന നാലുപേരും പിന്നെ ടീമിടുന്നതിന്റെ അന്ന് വന്ന പന്ത്രണ്ടാല്ക്കാരും ടീമില് കേറി ഞാനും നജീബും പുറത്തു .... അന്ന് അവിടന്നു തിരിക്കുമ്പോ കോച്ച് ഒരു അഞ്ഞൂറിന്റെ നോട്ടു ഞങ്ങളടെ നേർക്ക്‌ നീട്ടി നജീബ് അത് വാങ്ങി തിരിച്ചു കൊടത് പറഞ്ഞു
                                                      "ദയവായി ഇനി ഞങ്ങളടെ പോലത്തെ കളിക്കാരെ ഇങ്ങനെ ആണും പെണ്ണും കെട്ടോരാക്കരുത്  "
                                                        അങ്ങനെ ആ സ്വപ്നം അവടെ അവസാനിച്ചു . നാട്ടിലെ സെവെൻസ്  കളിക്കുപോലും ഞങ്ങള് പിന്നെ ബൂട്ട് കെട്ടീട്ടില്ല ... പത്താം ക്ലാസ് പരീക്ഷക്ക്‌ പുഷ്പ ടീചർടെ  മോള്ടെ പേപ്പർ പുഷ്പ്പംപോലെ കോപ്പി അടിച്ചതോണ്ട് ഇപ്പൊ പാസ്പോർട്ട്‌ എടുക്കാനായി... ഗൾഫിന്ന്  വരണ സകല ആള്ക്കരോടും ഒരു വിസ ചോയ്ച്ചിട്ടു ആരും മൈൻഡ് ചെയ്തില്ല.അങ്ങനൈരിക്കുംബൊ  മനക്കല് വണ്ടി വാങ്ങിയപ്പോ ഓര്  ഒന്ന് കനിഞ്ഞു . അങ്ങനെ ഒന്നുള്ളോണ്ട്  വീട്ടുകാര് തിന്നും കുടിച്ചും കഴിയണ് .. അതിലിടയ്ക്ക് നജീബിന്റെ പെങ്ങള്ടെ കല്യാണം ഉറപ്പിച്ചു ...
                        "ഓള്ന്റെ കുഞ്ഞിപെങ്ങള്ടെ  ഒപ്പം തന്നേണ്  പക്ഷേ ഓര്ടെ സമുദായത്തില് കല്യാണപ്രായം എപ്പോ വന്നൂന്ന് ചോയ്ച്ച പോരെ ... " 

                      നജീബിന്റെ വീട്ടുകാര്ടെ കഥയും ഇന്റെ വീട്ടിലെ പോലെതന്നെണ് . ഉപ്പ മരിച്ചു  ആകെ ഉള്ള അമ്മാവൻ തിരിഞ്ഞു നോക്കാറില്ല..അയന്  ഒരു കാരണം ഉണ്ട് ഈ അമ്മാവന്റെ കടെത്തെ കണക്കപിള്ള ആര്ന്നു നജീബ്ന്റെ ഉപ്പ അബിട്ന്നു  ഓര്  വളചെടുത്തതാണ് ഓന്റെ ഉമ്മനെ . ആ ഉമ്മക്ക് ഇന്നോടും ഇന്റെ പെങ്ങളോടും പെരുത്തിഷ്ടാണ്‌... ഞാൻ ചെന്നാലും അടുക്കളേൽ എന്തേലും ഉണ്ടെങ്കി അതെനിക്ക് പങ്കുവെച് തെരാൻ  അവര്ക്ക് ഒരു മടിയുമില്ലാർന്നു. ഓന്റെ.....അല്ല ന്റെ പെങ്ങളുട്ടിടെ കല്യാണം അടുത്ത് വരാണ്  പണ്ടം കൊടുക്കാതിരിക്കാൻ പറ്റൂല എവിടുന്നു കൊടുക്കും ...
"ഓൾക്കങ്ങനെ പണ്ടം കൊടുക്കണ്ട ആവശ്യം ഒന്നൂല ഓള് പത്തരമാറ്റാ  ഉള്ളഴകില് അതിലും കൂടുതല് തങ്കം തനി തങ്കം ."

  "പക്ഷേ ഗൾഫ്‌കാരന്  പെണ്ണിനെ കൊടുക്കുമ്പോ വെറുതെ അങ്ങ് വിടാൻ പറ്റുവോ ???"                                                    നജീബിന്റെ ഈ ചോദ്യത്തിന് ഇന്റെ കയ്യിലൊരുത്തരണ്ടാർന്ന്.  മനക്കലെ വണ്ടി ഓടിക്കണ വകേല് കിട്ടണതിന്റെ  ഒരു പങ്കു ഞാൻ കൂട്ടി വെക്കാറുണ്ടാർന്നു. സ്വന്തായി ഒരു ഓട്ടോ വാങ്ങാൻ മേണ്ടി വെച്ചതര്ന്നു അത്... അതിന്റെ പെങ്ങള്ക്ക്  വേണ്ടി ചെലവക്കനത്തില് ഒരു മോശവും ഇല്യാ !! നജീബിനെ വിളിച്ചു പൈസ ഏല്പ്പിച്ചു ഓൻ  വാങ്ങാൻ കൂട്ടക്കീല ... അവസാനം ഓന്റെ വീട്ടിൽ ചെന്ന് ഉമ്മനെ പൈസ ഏല്പ്പിച്ചു ഉമ്മ നിറഞ്ഞ കണ്ണുകളോടെ ആ പൈസ വാങ്ങി .... കല്യാണത്തിന്റെ അന്ന് ചോയ്ചോരോടൊക്കെ അമ്മാവൻ തന്ന  പൈസോണ്ടാ കല്യാണം നടത്തുന്നതെന്ന് പ്രത്യേകം പറയാൻ നജീബിനേം ഉമ്മാനേം ചട്ടം കെട്ടി. കല്യാണം കഴിഞ്ഞു...
                                                        രണ്ടാഴ്ചക്കപ്പുറം ആലിന്റെ  ചോട്ടിൽ കെടക്കുമ്പോ  സന്തോഷിക്കാൻ അതുമത്രെ  ഒള്ളു. ഒരു ഫ്ലാഷ് ബാക്ക് കഴിഞ്ഞു ഉറക്കത്തിലേക്കും സ്വപ്നങ്ങളിലേക്കും വഴുതി തുടങ്ങിയപ്പോ അപ്പുറത്തെ വീട്ടിലെ പീക്കിരി പയ്യന് വിളിച്ചുണർത്തി പറഞ്ഞു.
                    "ഇങ്ങളോട് നജീബിക്കന്റെ ഉമ്മ വേഗം ഓര്ടെ വീടില്ക്ക് ചെല്ലാൻ പറഞ്ഞു".....
                                                 " ന്താടാ കാര്യം ".....
        "അതൊന്നും എനിക്കറിയൂല നജീബിക്കന്റെ അമ്മാവനും ഇത്താന്റെ കെട്ട്യോനും വന്നിട്ടുണ്ട്"                                         അത് കേട്ടപ്പോ നെഞ്ച് ഒന്ന്  കാളി
                                     "ഇനിയെന്ത് പൊല്ലാപ്പാ അയ്യപ്പാ!!!".
                                    ഓടികിതച്ചു ഓന്റെ വീട്ടില് എത്തി ഓന്റെ മുസിബതു പിടിച്ച അമ്മാവൻ  ഉമ്മറുകാക്ക അടിമുടി ഒന്ന് നോക്കി. പെങ്ങള്ടെ കെട്ട്യോൻ ..ന്റെ മുഖത്ത് നോക്കി ചിരിച്ചു...  ഇന്റെ അമ്മടെം ഉമ്മാടേം  പെങ്ങന്മാര്ടെം കണ്ണ് കലങ്ങിയിരിക്കുന്നു നജീബ് ഒന്നും മുണ്ടാതെ  മാറി നിൽകുന്നു ഓനോട്‌ ന്താ  കാര്യംന്നു ചോയ്ക്കുമ്പോഴേക്കും  ഉമ്മറുകാക്ക ഷർട്ടിൽ  പിടിമുറുക്കി ചോയ്ച്ചു.
 
   "ഇന്റെ പെങ്ങള്ടെ കുട്ടിടെ കല്യാണം നടത്താൻ എയ്യെന്തിനടാ പൈസ മുടക്കണത് "
                            "ഓളിന്റെം പെങ്ങളല്ലേ ഇക്കാ"
 "അപ്പൊ അന്റെ വീട്ടിലൊരുത്തി ഇല്ലേ ഒള്ടെ കല്യാണത്തിന് ഇനിയാരു പൈസ മുടക്കും"

             ആ ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല ദൈവത്തെ സങ്കല്പ്പിച്ചു കയ്യ് മേലോട്ട് പൊക്കി മേലോട്ട് നോക്കിയപ്പോ ഉമ്മറുകാക്ക നെഞ്ചോടു ചേർത്ത് പിടിച്ചു ന്നിട്ടു പറഞ്ഞു
            "ഇയ്യ്‌ നന്മ ഉള്ളോനാ!!!ഇയ്യ്‌ വഴിക്കനെ ഈ വീടില്ക്ക് ഒരു നന്മ ഉള്ളോനും  കൂടി വന്നു, ഓൻ  ഇല്ല്ലെങ്കി ന്റെ പെങ്ങള്നേം കുട്ട്യോളെനേം ഞമ്മള് ഇന്നും കൂട്ടി ഇടുക്കില്ലാർന്നു "
          ഉമ്മറുകാക്ക പിടി വിട്ടപ്പോ പെങ്ങള്ടെ കെട്ട്യോൻ ഇന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു ..
        "നിങ്ങള് ഈ കല്യാണം നടത്താനായി കഷ്ടപെട്ട കഥ വൈകിയാണെങ്കിലും ഇവളെന്നോട്  പറഞ്ഞു പിന്നെ എല്ലാ കഥയും കേട്ടപ്പോ ഈ കുടുംബം എന്റെതും ആയിമാറി.... പിറ്റത്തെ  ദിവസം തന്നെ അമ്മാവനെ പോയി കണ്ടു ...എല്ലാം പറഞ്ഞു മനസിലാക്കി ...ഇനി നിങ്ങള് രണ്ടു ആങ്ങളമാരുടെം കാര്യം ...ഇവടെ ഇങ്ങനെ കണ്ടോര്ടെം വണ്ടീം ഓടിച്ചു അറിയാത്ത പണിയും എടുത്തു ജീവിക്കാൻ നിങ്ങളെ ഇനി വിടുന്നില ഞാൻ അടുത്തമാസം പോകുമ്പോ എന്റെ ഒപ്പം നിങ്ങള്ക്കും വരാം  തരകേടില്ലാത്ത  ഒരു പണി രണ്ടു പേര്ക്കും അവടെ ശരിയാക്കിയിട്ടുണ്ട്"
മനസുകൊണ്ട് അയാളെ ഒന്നും വഴങ്ങി ... എന്റെ സ്വപ്നങ്ങൾക്കും  നിറങ്ങൾ  വന്നിരിക്കുന്നു... അമ്മയെയും അനിയത്തിയെയും കെട്ടിപിടിച്ചപ്പോ  അച്ഛൻ മനസ്സിൽ ഒരു കിനാവായി വന്നു പറഞ്ഞു
"ഒരു നന്മ ചെയ്താൽ അത് രണ്ടായി തിരിച്ചു വരും, നീ ഉള്ളിൽ  ഒരുപാട് നന്മയുള്ളവനാ  നിന്റെ അച്ഛൻ ആയതാ എന്റെ ഏറ്റവും വലിയ പുണ്യം"
  അമ്മടെം പെങ്ങള്ടെം സ്നേഹത്തില് മുങ്ങി നിൽക്കുമ്പോ നജീബ് ഇന്നെ  ചേർത്ത് പിടിച്ചിട്ടു ചോയ്ച്ചു
 "കള്ളാ ഇനി നമുക്ക് ഫൈസിനെ കാണണ്ടേ!!! ഇമ്മക്കും ഇണ്ടാക്കണ്ടേ ഫേസ്ബുക്കിൽ ഒരു അക്കൗണ്ട്‌ "

*****************


2013, ജൂൺ 8, ശനിയാഴ്‌ച

പുനര്‍ജ്ജനി

"Autumn is a second spring when every leaf is a flower" - Albert Camus

കണ്ണുകളില്‍ ഇരുട്ട് കയറിയപ്പോഴാണ് ഈ വാക്കുകള്‍ ശ്രദ്ധയില്‍ പെടുന്നത്. ലൈക്‌ഉം റീട്വീടും പ്രതീക്ഷിച്ചു ഈ വാക്കുകള്‍ കോപ്പി ചെയ്യുമ്പോള്‍ അവയ്ക്ക് എന്നോട് പറയാന്‍ ഉള്ളതെന്താണെന്ന് അറിയില്ലായിരുന്നു.അപകര്‍ഷധാബോധം എന്റെ ശരീരത്തെയും മനസിനെയും തെളിച്ചമുള്ള കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നിലും ഇരുട്ട് മാത്രം കൂട്ടിനുള്ള ഒരു മുറിയില്‍ തളച്ചിട്ടു. സ്വന്തം വികാരങ്ങള്‍ മറച്ചുവെച്ചു മുഖം ഒരു സ്മൈലിയില്‍ ഒതുക്കുന്ന ഓണ്‍ലൈന്‍ ചാറ്റ് എന്റെ എകാന്ധത മാറ്റുന്നതിനായുള്ള ഉപായം ആയിരുന്നു ഇതിനിടക്ക്‌ വീടിനു പുറത്തുകൂടി എന്നെ അന്വേഷിച്ചു നടന്ന സൌഹൃദത്തെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. 
                                                   ക്ഷണിക്കാതെ വന്ന ഈ വാക്കുകളിലെ പോസിറ്റീവ് എനര്‍ജി ആണ് ഇന്ന് എന്നെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപിച്ചത്. "ശരത്കാലം രണ്ടാം വസന്തമാണ് അവിടെ എല്ലാ ഇലകളും പൂക്കളായി മാറുന്നു" എന്ന് പറഞ്ഞ ആല്‍ബെര്‍ട്ട് കാമുസ്‌ എന്റെ ഉള്ളിലെ തീകനലുകളെ പൂച്ചെണ്ടുകള്‍ ആയും കാണാം എന്ന് എന്നെ പഠിപ്പിച്ചു... ഇതൊരു തുടക്കമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അതുകൊണ്ട് മാത്രമാണ് ഒരുപാടുമുന്പു തുടങ്ങിയിട്ടും ഈ ബ്ലോഗിന്റെ ആദ്യ പോസ്റ്റ്‌ ആയി ഇത് വന്നത്.